കലയുടെ മേളത്തിന് അമ്പലത്തറ ഒരുങ്ങുന്നു: ഉപജില്ലാ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

അമ്പലത്തറ: കലാപ്രതിഭകളെ വേദിയിലെത്തിക്കാൻ അമ്പലത്തറ ഒരുങ്ങുന്നു. ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ജി.വി.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്ന 65-ാമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൻ്റെസംഘാടക സമിതി രൂപീകരണ യോഗം നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു.
ഹോസ്ദുർഗ് എ.ഇ.ഒ കെ. സുരേന്ദ്രൻ കലോത്സവത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജാത, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത, വൈസ് പ്രസിഡന്റ് എം.കെ ബാബുരാജ്, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.പി വന്ദന, അമ്പലത്തറ സി.ഐ. സി. ഷാജു, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, റിട്ട. എ.ഇ.ഒ ജയരാജൻ മാസ്റ്റർ, പാസ് പ്രതിനിധി ഹാരിസ് സൈനുദ്ദീൻ, കോടോത്ത് അംബേദ്കർ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.എം ബാബു, എച്ച്.എം ഫോറം കൺവീനർ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ പി.വി രാജേഷ് സ്വാഗതവും പ്രിൻസിപ്പാൾ കെ.വി പ്രശാന്ത് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
ഭാരവാഹികളായി
പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡോ. സി.കെ സബിത
(ചെയർമാൻ),
പി.വി രാജേഷ് മാസ്റ്റർ (കൺവീനർ).
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ ഉപസമിതികൾക്കും രൂപം നൽകി.

error: Content is protected !!