യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം ജില്ലാതല ഉദ്ഘാടനം; പൊള്ളപ്പൊയില്‍ എ. എല്‍. പി. സ്‌കൂളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിന് ആവേശകരമായ തുടക്കം.പൊള്ളപ്പൊയില്‍ എ. എല്‍. പി. സ്‌കൂളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളര്‍ത്തുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രക്രിയാധിഷ്ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തല്‍ രീതിയുമാണ് വിജ്ഞാനോത്സവത്തിന്റെ സവിശേഷത. ലോവര്‍ പ്രൈമറി, യു.പി , വിഭാഗങ്ങള്‍ക്ക് യുറീക്കാ വിജ്ഞാനോത്സവവും ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ശാസ്ത്ര കേരളം വിജ്ഞാനോത്സവുമാണ് നടന്നത്. സ്‌കൂള്‍ തല വിജ്ഞാനോത്സവമാണ് ഒന്നാം ഘട്ടം. തുടര്‍ന്ന് പഞ്ചായത്ത്,മേഖല, ജില്ലാ തലങ്ങളിലും സംഘടിപ്പിക്കും.
പി.ടി.എ പ്രസിഡണ്ട് പി.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. സുകുമാരന്‍ ഈയ്യക്കാട്, പി.പി. ഭാര്‍ഗ്ഗവന്‍, ടി.വി. വിനീത, എന്‍. വനജ, പി.കെ.ശരണ്യ, ഇ.വി. മേഘ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പ്രദീപ് കൊടക്കാട് സ്വാഗതവും പരിഷത്ത് കൊടക്കാട് യൂണിറ്റ് സെക്രട്ടറി രാജന്‍കൊടക്കാട് നന്ദിയും പറഞ്ഞു

 

error: Content is protected !!