.കാഞ്ഞങ്ങാട് : ഇതവണത്തെ ഓണം ഖാദി മേള ജില്ല തല ഉത്ഘാടനം കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയില്‍ നടന്നു. ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നവീകരിച്ച ഖാദി സൗഭാഗ്യ ഷോ റൂമില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉത്ഘാടനം ചെയ്തു. ഗോവിന്ദന് പള്ളിക്കാപ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് വി വി രമേശന് ആദ്യ വില്പന ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകരായ എം ശ്രീകണ്ഠന് നായര്‍, എം കെ വിനോദ് കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത,ജില്ല പഞ്ചായത്ത് അംഗം കെ സബീഷ്,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം വിജയന്, കൗണ്‍സിലര്‍മാരായ സൗമ്യ സുനില്‍, അനില്‍ വഴുന്നോറടി, സെവന് സ്റ്റാര്‍ അബ്ദുല്‍ റഹ്മാന്, മുന്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത,ഖാദി കോഴിക്കോട് റീജിയണല്‍ ഓഫീസര്‍ വി ഷിബു, വ്യാപാര വ്യവസായി സമിതി ജില്ല സെക്രട്ടറി ടി വി ബാലന്, ടി കെ വി ഐ ഒ മാരായ ടി വി വിനോദ് കുമാര്‍, എം സി ഷബീന,എന്നിവര്‍ സംസാരിച്ചു. ഖാദി കാസറഗോഡ് ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ സ്വാഗതം പറഞ്ഞു. എനിക്കും വേണം ഖാദി എന്ന സന്ദേശത്തോടെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വിവിധ വസ്ത്രങ്ങള്‍,തുണിത്തരങ്ങള്‍, മെത്തകള്‍ എന്നിവ മുപ്പത് ശതമാനം റിബേറ്റോട് കൂടിയാണ് ഉത്സവകാലത്ത് വില്പന നടത്തുന്നത്. അതോടൊപ്പം കാര്‍, സ്കൂട്ടി തുടങ്ങിയ നിരവധി സമ്മാന പദ്ധതികളും ഉണ്ട്.
