ഇമ്മാനുവല്‍ സില്‍ക്ക്സില്‍ ഓണം പൊന്നോണം ലാഭോത്സവം മെഗാ സെയിലിന് തുടക്കമായി

കാഞ്ഞങ്ങാട് – ഓണവിപണിയെ ആവേശത്തിലാക്കി ഇമ്മാനുവല്‍ സില്‍ക്സ് ഓണം പൊന്നോണം ലാഭോത്സവം മെഗാസെയിലിന് കാഞ്ഞങ്ങാട് ഷോറൂമില്‍ ആരംഭമായി. ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്ന ഈ മെഗാ ഷോപ്പിംഗ് ഫെസ്റ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടുകളും കൊമ്പോ ഓഫറുകളും ഒരുകോടി രൂപയുടെ സമ്മാനപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.കുടുംബത്തിലെ എല്ലാ പ്രായക്കാര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് ലാഭോത്സവത്തിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകള്‍ക്കായി വിവിധ തരത്തിലുള്ള സാരികള്‍, ചുരിദാറുകള്‍, ലെഗിന്‍സ്, നൈറ്റ് വെയര്‍, ടോപ്പുകള്‍, പുരുഷന്മാര്‍ക്കായി ഷര്‍ട്ടുകള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ്, മുണ്ടുകള്‍, കുട്ടികള്‍ക്കായി ഫാഷന്‍ വസ്ത്രങ്ങള്‍, കൂടാതെ ബെഡ്ഷീറ്റുകള്‍, ടവലുകള്‍, പ്രത്യേക ഓഫറില്‍ ലഭ്യമാകും.

വിവിധ വിഭാഗങ്ങളില്‍ പ്രത്യേക കോംബോ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച ബ്രാന്‍ഡുകള്‍ സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇതിലൂടെ അവസരം ലഭിക്കും.
ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം ഒരു കോടി രൂപയുടെ മെഗാ സമ്മാന പദ്ധതിയാണ്. ദിവസേന നറുക്കെടുപ്പിലൂടെ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എല്‍.ഐ.ഡി. ടെലിവിഷന്‍, മൈക്രോവേവ് ഓവന്‍ തുടങ്ങി നിരവധി വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. ഓണ ഷോപ്പിംഗിനൊപ്പം ഭാഗ്യസമ്മാനങ്ങളും കഴിയുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ വിശാലമായ ശേഖരവും ഏറ്റവും പുതിയ ഓണ ഫാഷന്‍ കളക്ഷനുകളും എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കുടുംബസമ്മേളനങ്ങള്‍ക്കും അനുയോജ്യമായ വസ്ത്രങ്ങളുടെ പ്രത്യേക കളക്ഷനും ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.വിവാഹ ആവശ്യങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയ വന്‍ കളക്ഷനുകള്‍ ഇവിടെ ലഭ്യമാണ്. 5000 രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി മികച്ച സമ്മാനങ്ങള്‍ നല്‍കുന്നു. പാരമ്പര്യ തനിമയുള്ള കാഞ്ചിപുരം സാരികള്‍, ബാനറസി സാരികള്‍, ഡിസൈനര്‍ സാരികള്‍, പാര്‍ട്ടി വെയര്‍ സാരികള്‍ തുടങ്ങി എല്ലാ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരം തന്നെ ഇവിടെ തയ്യാറായിരിക്കുന്നു.

മികച്ച നിലവാരമുള്ള സേവനങ്ങളും വിശ്വാസ്യതയും ഉപഭോക്തൃവും മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ വിപണിയിലേക്ക് ഇമ്മാനുവല്‍ സില്‍ക്‌സ് എത്തുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഓണാഘോഷം കൂടുതല്‍ സന്തോഷകരവും ലാഭകരവുമാക്കാന്‍ കുടുംബസമേതം ഇമ്മാനുവല്‍ സില്‍ക്‌സ് ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഈ പ്രത്യേക ഓഫറുകളും സമ്മാന പദ്ധതിയും പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു..കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന ഓണം പോന്നോണം ലാഭോല്‍സവം മെഗാ സെയിലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം ഉള്ള . സമ്മാന കൂപ്പണിന്റെ പ്രകാശനവും തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍പേര്‍സണ്‍ കെ വി സുജാത സമ്മാന പദ്ധതി കൂപ്പണ്‍ ഏറ്റുവാ ങ്ങി.കാഞ്ഞങ്ങാട് നഗരസഭ പൊതു മരാമത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍ എം സേതു, ടി കെ സവിത കുമാരി , പി ആര്‍ ഒ മുത്തല്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.ഷോറൂം മാനേജര്‍ ടി സന്തോഷ് സ്വാഗതവും എം എംശശിധരന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!