ജില്ലയില്‍ മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച്. റാണിപുരം ഉള്‍പ്പെടെ ഹില്‍ സ്റ്റേഷനുകളിലും വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ തന്നെ മണ്ണിടിച്ചില്‍ സാധ്യത ഉള്ളയിടങ്ങളില്‍ സുരക്ഷാ/മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന് പൊലീസ് തദ്ദേശ സ്വയംഭരണം ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി .
ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. റവന്യൂ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊലീസ് ഫയര്‍ ആന്റ് റസ്‌ക്യു തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ പാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍ തടയുന്നതിനും ഗതാഗത തടസ്സം നേരിടാനും ജാഗ്രത പാലിക്കണം റവന്യു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പടെ അവശ്യ സേവന വിഭാഗങ്ങള്‍ ജാഗ്രത പാലിക്കാനും അതത് കേന്ദ്രങ്ങളില്‍ സജ്ജമായിരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍ക.
