എംഡിഎംഎ കൈവശം വെച്ച കേസ്: പ്രതിക്ക് 3 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്:4 എംഡിഎംഎ കൈവശം വെച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും.
ചെര്‍ക്കള മുട്ടത്തോടി ഗ്രാമത്തിലെ പി.എ. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സി. അബ്ദുള്ള (41) നെയാണ്
കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആര്‍.വിനായക റാവു ആണ് വിധി പ്രസ്താവിച്ചത്. 2020 സെപ്റ്റംബര്‍ 26 ന് രാത്രി 11.03ഓടെ ചെര്‍ക്കള എന്ന സ്ഥലത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അബ്ദുള്ളയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന വിഷ്ണു പ്രസാദ് ആണ് സംഭവസ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ. വിജയനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടര്‍ പി. വേണുഗോപാലന്‍ ഹാജരായി.

 

error: Content is protected !!