കാഞ്ഞങ്ങാട് : അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ആദരവും അനുമോദനവും നടന്നു. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ സുധീഷ് മേനോന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വി സുരേഷ് കുമാര്‍ മുഖ്യാതിഥിയായി ലൈഫ് ലൈന്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എം. എന്‍. ഗുണേന്ദ്ര ലാല്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. ദേവീദാസ് സംഘടന വിശദീകരണവും ജില്ലാ ട്രഷറര്‍ വി. മനു വിനായക ട്രെയിനിങ് കാര്യങ്ങളെക്കുറിച്ചും ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ് വെല്‍ഫെയര്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചും ജില്ലാ വൈസ് പ്രസിഡണ്ട് പി. പ്രകാശന്‍ വര്‍ക്ക് ഷോപ്പ് ബ്രാന്‍ഡിങ്ങിനെ കുറിച്ചും വിശദീകരിച്ചു. പരിപാടിയില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും അംഗങ്ങളുടെ മക്കളില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംഘടനാ ഭാരവാഹികളെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും .യൂണിറ്റ് ട്രഷറര്‍ മഹേഷ് റാവു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ആര്‍ബിട്രേഷന്‍ കമ്മിറ്റിയംഗം രതീഷ് മടിക്കൈ, സംസ്ഥാന കമ്മിറ്റി അംഗം പി. അരവിന്ദന്‍, രതീഷ് കാസര്‍കോട്,വി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും നടന്നു. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
