കാഞ്ഞങ്ങാട്: ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി കാസര്‍കോട് ജില്ലാ സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു.ബി.പി.ഒ.എസ്. സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജിന്‍ വിന്റേജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജയശ്രീ കണ്ണന്‍, അനിത ജോണ്‍, എം.ബിന്ദു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ലതാ പവി (പ്രസിഡന്റ്), കെ. വി .പ്രജിത, സോണിയ
(വൈസ് പ്രസിഡന്റ് മാര്‍),വിജിന്‍ വിന്റേജ്, (ജില്ലാ സെക്രട്ടറി), ഷീന കെ റീന വിനോദ് (ജോയിന്റ് സെക്രട്ടറിമാര്‍),
വിനീഷ് (ട്രഷറര്‍), തിരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന യൂസര്‍ ഫീ ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ നിന്നും ഒഴിവാക്കി തരികയും അല്ലെങ്കില്‍ ഹെയര്‍ വേസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ വേസ്റ്റും കളക്ട് ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
