ചെറുവത്തൂര്‍-ചീമേനി റോഡിലെ കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിലായ മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വീടു നിര്‍മ്മാണ സ്ഥലത്തിന് സമീപത്തെ മണ്ണ് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പോലീസുകാരും നാട്ടുകാരും നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്നു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളു.
