കൈക്കൂലി പണവുമായി അസിസ്റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. മുഹമ്മദ് അസ്ലമിനെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടി. ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയും ചെയ്ത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ ടൗണ്‍ കാള്‍ടെക്‌സ് എന്ന സ്ഥലത്ത് പണവുമായി എത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വിജിലന്‍സ് ഡി വൈ എസ് പി നേതൃത്വത്തില്‍ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് യ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!