ഗുരുതര രോഗം ബാധിച്ച വിജയന് വേണ്ടി കൈകോര്‍ക്കാം

ചായ്യോത്ത് :നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക കലാ കായിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു ചായ്യോം ചേലക്കാട് സ്വദേശിയായ വിജയന്‍. അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും അസുഖം ബാധിച്ച് ഇപ്പോള്‍ ഡയാലിസിസ് ചെയ്തു വരികയാണ്. നാട്ടിലെ ഏത് കാര്യത്തിനും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുന്ന വിജയനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് കിഡ്നി മാറ്റിവെക്കല്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുകയാണ്.എന്നാല്‍ ഭാരിച്ച ചികിത്സാ ചെലവ് പെയിന്റിംഗ് തൊഴിലാളിയായ വിജയന്റെ ദരിദ്രകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് . മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മുമ്പ് ചായ്യോത്തുള്ള തോട് വൃത്തിയാക്കുന്നതിനിടെ എലിപ്പനി ബാധിച്ച വിജയന്‍ ചികിത്സ തേടിയിരുന്നു. അതിന്റെ അനന്തരഫലമായി ക്രിയാറ്റിന്‍ ലെവല്‍ വളരെയധികം കൂടിയതിന്റെ ഫലമായിട്ടാണ് അദ്ദേഹത്തിന്റെ രണ്ട് കിഡ്നികളും പ്രവര്‍ത്തനരഹിതമായത്. പരിശോധന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഈ മാസം അവസാനത്തോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം നടത്തി കഴിഞ്ഞു ചികിത്സക്ക് ഇനിയും ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ (മുഖ്യ രക്ഷാധികാരി),
എന്‍ വി സുകുമാരന്‍ (ചെയര്‍മാന്‍), ടി വി രത്‌നാകരന്‍ (കണ്‍വീനര്‍), ബാബുരാജന്‍ (ടഷറര്‍) എന്നിവര്‍ ഭാരവാഹികളായി ജനകീയ ചികിത്സ കമ്മറ്റി രൂപീകരിച്ചു. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് ബി ഐ നീലേശ്വരം ടൗണ്‍ ബ്രാഞ്ചിലെ അക്കൗണ്ടിലെക്ക് അയക്കുക. നമ്പര്‍ : 43394590125

IFSC CODE: SBIN0070675

 

error: Content is protected !!