കണ്ണൂര്‍ പോലീസ് ചട്ടങ്ങളുടെ ആദ്യപാഠശാലയില്‍ മൂന്നുപതി റ്റാണ്ടിനുശേഷം കമന്‍ഡാന്റ്. കണ്ണൂര്‍ പെരിങ്ങോം സ്വദേശി യു.പ്രേമനാണ് മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയന്റെ തലവനായിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനിയായി 1993 മാര്‍ച്ച് 15-നാണ് പ്രേമന്‍ മാങ്ങാട്ടുപറമ്പിലെ ചെമ്മണ്ണില്‍ മാര്‍ച്ച്പാസ്റ്റ് തുടങ്ങിയത്.
പയ്യന്നൂര്‍ കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേ ടിയശേഷം 22-ാം വയസ്സിലാണ് പ്രേമന്‍ ആദ്യമായി കാക്കിയണി ഞ്ഞത്.തൊട്ടടുത്ത വര്‍ഷം ഹവില്‍ ദാറായി പുതിയ ബാച്ചിന് പരി ശീലനം നല്‍കിത്തുടങ്ങി. അതിനൊപ്പം കണ്ണൂര്‍ സര്‍വകലാ ശാല പാലയാട് കാമ്പസില്‍നിന്ന് എല്‍എല്‍.ബി. നേടാനുമായി.
2003-ല്‍ ബറ്റാലിയന്‍ വിട്ട് ലോക്കല്‍ പോലീസില്‍ എസ്.ഐ.യായി. ആലപ്പുഴ
അരൂരിലായിരുന്നു ആദ്യ പോസ്റ്റിങ്. ഹോസ്ദുര്‍ഗില്‍ എസ്.ഐ യായിരിക്കെ എറ ണാകുളം ക്രൈം ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നേടി. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളി ലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തു. കൂത്തുപറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഡിവൈ.എസ്.പി.യായത്.കണ്ണൂര്‍ ക്രൈംബ്രാഞ്ച്, തൃ ശ്ശൂര്‍ വിജിലന്‍സ്, കാസര്‍കോട് ഡി.സി.ആര്‍.ബി., കോഴിക്കോട് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ചുമതല വഹിച്ചു. സ്‌പെഷ്യല്‍ സെല്‍ എസ്.പി. തിരുവനന്തപുരം വിജിലന്‍ സ്ഥാനത്തുനിന്നാണ് കെ.എ. പി. നാലാം ബറ്റാലിയനിലേക്ക് കമാന്‍ഡന്റ്‌റായെത്തുന്നത്. ചന്തേരയിലെ രജനി കൊലപാതകക്കേസിലെ അന്വേഷണ മികവിന് 2013-ല്‍ ഡി.ജി.പി .യുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് തോ യമ്മലിലെ ജാനകിയമ്മ കൊലപാതകം, തല ശ്ശേരി നളിനി വധക്കേസ്, ലതേഷ് വധക്കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കി. പെരിങ്ങോത്തെ എ. കുഞ്ഞിരാമന്റെയും യു.സരോജിനിയുടെയും മകനാണ്. കാഞ്ഞങ്ങാട് ബല്ല ‘അനുഗ്രഹ’യിലാ ണ് താമസം.
ഭാര്യ എം.സീന. വിദ്യാര്‍ഥികളായ അശ്വതി പ്രേം, അഭിജിത്ത് പ്രേം എന്നിവര്‍ മക്കളാണ്. സഹോദരന്‍ യു.പ്രവീണ്‍ കാഞ്ഞ ങ്ങാട് കോസ്റ്റല്‍ പോലീസില്‍ സീ നിയര്‍ സിവില്‍ പോലീസ് ഓഫീ സറാണ്.
