കാസര്‍കോട്: 5 വര്‍ഷതത്വം പാലിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ നടപ്പിലാക്കുക,
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, വിദ്യാഭ്യാസത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന പി എം ശ്രീ പദ്ധതി പിന്‍വലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ റദ്ദുചെയ്യുക,
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന
കേന്ദ്ര _സംസ്ഥാന നയങ്ങള്‍ തിരുത്തുക, ഫെഡറലിസവും മതനിരപേക്ഷതായും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതി നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍
(കെ ജി ഒ എഫ് ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍ , സമരസമിതി കണ്‍വീനര്‍ സി.കെ ബിജുരാജ്, കെ.ജി.ഒ.എഫ് സംസ്ഥാന എക്‌സി അംഗം ഡോ. ഇ. ചന്ദ്രബാബു, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി അംഗം എന്‍ പി സലിം , ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എസ് എന്‍ പ്രമോദ്, പ്രസിഡണ്ട് ജി സുരേഷ് ബാബു, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റംഗം വിനയന്‍ കല്ലത്ത്,
ജില്ലാ സെക്രട്ടറി ടി എ അജയകുമാര്‍, പ്രസിഡണ്ട് രാജേഷ് ഓള്‍നടിയന്‍, സന്തോഷ് കുമാര്‍ ചാലില്‍, കെ ജി ഒ എഫ് ജില്ലാ പ്രസിഡണ്ട് ഡോ വിശ്വലക്ഷ്മി എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിദ്യാനഗറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രസാദ് കരുവളം, എ സജയന്‍, എം ടി രാജീവന്‍ , കെ വിനോദ് കുമാര്‍, കെ പ്രീത, എ ആമിന ,
എ കെ ദിനേശ് കുമാര്‍, എ വി ശശിധരന്‍, രഞ്ജീഷ്, ടി റിജേഷ്,വിനോജ് വിശ്വന്‍, പി സുഗുണന്‍, പി വിനിഷ , സുരേഷ് കുറ്റിപ്പുത്ത്, ഇ മനോജ് കുമാര്‍, സുജിത്ത് ഉണ്ണിത്താന്‍, കെ ടി രമേശന്‍ , വേണുഗോപാലന്‍, എം വിശ്വംഭരന്‍
എന്നിവര്‍ നേതൃത്വം നല്‍കി.
