നിട്ടടുക്കത്തെ അന്നക്കുട്ടി അന്തരിച്ചു

കാഞ്ഞങ്ങാട്: നിട്ടടുക്കത്തെ പരേതനായ കോടിമറ്റം ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) അന്തരിച്ചു. തൊടുപുഴ പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (23 ന്) ഉച്ചതിരിഞ്ഞ് 3 മണിക്ക് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചെമ്മട്ടംവയല്‍ സെമിത്തേരിയിലെ കുടുംബകല്ലറയില്‍. മക്കള്‍: ബേബി കോടിമറ്റം(തീക്കോയി), എല്‍സി, വിക്ടര്‍ കോടിമറ്റം (റിട്ട.അധ്യാപകന്‍ കുമ്പള ഹോളിഫാമിലി യു പി സ്‌കൂള്‍, കാഞ്ഞങ്ങാട് ഫൊറോന കോര്‍ഡിനേറ്റര്‍), ഫാ.ജോര്‍ജ് കോടിമറ്റം (തലശ്ശേരി അതിരൂപതാംഗം, ജോഡ്പൂര്‍), ജാന്‍സി, പരേതനായ മാത്യു(എണ്ണപ്പാറ). മരുമക്കള്‍: റോസമ്മ അമ്പാട്ട് (തീക്കോയി), മാത്യു കിഴക്കേമുട്ടം (കുഞ്ഞിപുളിക്കാല്‍, നീലേശ്വരം), ബിജി ചെന്നിത്തല (അധ്യാപിക ഹോളിഫാമിലി യു പി സ്‌കൂള്‍ കുമ്പള), സോണി കാരിക്കല്‍ (ജൂബിലി ചിറ്റ്‌സ് കാഞ്ഞങ്ങാട്), ഷീബ നമ്പ്യാമഠത്തില്‍ (കുമ്പളപ്പള്ളി).

 

error: Content is protected !!