കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും ഉന്നതവിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വനിതാ ലീഗ് ഭാരവാഹികളുടെ മക്കള്‍ക്കുള്ള അനുമോദന ചടങ്ങും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ചു.
ജില്ലാ വനിതാ ലീഗ് ട്രഷറര്‍ ഷാഹിദ അഷ്‌റഫ് പടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദീപന്‍ കോതോളി (ബീറ്റ് ഓഫീസര്‍, ജനമൈത്രി) ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. കെ. ബദറുദ്ദീന്‍, ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ സുമയ്യ ടി. കെ., ആയിഷ ഫര്‍സാന, കെ.എം.സി.സി. നേതാക്കളായ കെ. കെ. സുബൈര്‍, ഉസ്മാന്‍ ഖലീജ്, യാക്കൂബ്, ഇബ്രാഹിം പള്ളിക്കര, വനിതാ ലീഗ് പടന്ന പഞ്ചായത്ത് പ്രസിഡന്റ് റഷീദ പടന്ന എന്നിവര്‍ സംസാരിച്ചു.
ലഹരി ഉപയോഗം കുടുംബത്തിനും സമൂഹത്തിനും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചും ക്ലാസില്‍ വിശദമായി പ്രതിപാദിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊമെന്റോകള്‍ നല്‍കി അനുമോദിച്ചു.

വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷീബ ഉമ്മര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം, പഞ്ചായത്ത് വനിതാ ലീഗ് നേതാക്കളായ ഖൈറുന്നിസ കമാല്‍, അനീസ, നസീബ, താഹിറ, സക്കീന യൂസുഫ്, റഹ്‌മത്ത്, കുഞ്ഞാമിന സി, ആബിദ ബളാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മണ്ഡലം ട്രഷറര്‍ ആയിഷ മജീദ് നന്ദി രേഖപ്പെടുത്തി.

 

error: Content is protected !!