സൗത്ത് ചിത്താരിയില്‍ കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു; ഗതാഗതമന്ത്രി സി.പി. ജോണിന് അഭിവാദ്യമര്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് സ്വീകരണവും നടത്തി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച ഗതാഗതമന്ത്രി സി.പി. ജോണിന് അഭിവാദ്യമര്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് സ്വീകരണവും, മധുര പലഹാര വിതരണവും നടത്തി. പഞ്ചായത്ത് വാര്‍ഡ് അംഗം സി.പി. സുബൈര്‍ അദ്ധ്യക്ഷത വഹിച്ച് ഫ്‌ലാഗ് ഓഗ് നടത്തി. വണ്‍ ഫോര്‍ അബ്ദുള്‍ റഹ്‌മാന്‍ മധുര പലഹാര വിതരണ ഉദ്ഘാടനം നടത്തി സംസാരിച്ചു. 24-ാം വാര്‍ഡ് അംഗം സി.എച്ച്. നിസ്സാമുദ്ധീന്‍ സ്വാഗതം പറഞ്ഞു. ചിത്താരി ഇലക്ട്രിസിറ്റി സബ്ബ് എഞ്ചിനീയര്‍ എം. സുമിത്രന്‍,
കെ.യു. ദാവുദ്, സി.കെ അസീസ്, ഇ.കെ. ശംസുദ്ദീന്‍, അഹമ്മദ് കപ്പണക്കാല്‍ , അഹമ്മദ് വണ്‍ ഫോര്‍ , കുഞ്ഞബ്ദുള്ള ജിദ്ദ, മൊയ്ദീന്‍ കുഞ്ഞി സി.എം, അബ്ദുള്‍ റഹ്‌മാന്‍ കെ , സുബൈര്‍ എ.കെ, ഹാറൂണ്‍ ചിത്താരി, അബൂബക്കര്‍ ഖാജാ , ബഷീര്‍ കുശാല്‍ , അസീസ്റ്റ് എ കെ , സി.പി.ഹാരീസ്, മുബാറക്ക് ഷെറിഫ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!