നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തില്‍ രാമായണ മാസാചരണം

നീലേശ്വരം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തില്‍ രാമായണ മാസാചരണം എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണന്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി ചെയര്‍മാന്‍ കെ.നാരായണന്‍ നായര്‍ , എന്‍എസ് എസ് വനിതാ വിഭാഗം പ്രസിഡണ്ട് എം പങ്കജാക്ഷി, ക്ഷേത്ര കമ്മറ്റി കണ്‍വീനര്‍ കെ. അരുണ്‍ കുമാര്‍ , രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ക്കിടമാസം മുഴുവന്‍ ദിവസങ്ങളിലും വൈകുന്നേരം രാമായണ പാരായണം; വിശേഷ ദിവസങ്ങളില്‍ രാമായണത്തെ ആസ്പദമാക്കി പ്രഭാഷണം എന്നിവ നടത്തപ്പെടും.

error: Content is protected !!