കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം പുഷ്പാര്‍ച്ചനയും നടത്തി.കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് കെ.കെ. ബാബു ഉത്ഘാടനം ചെയ്തു. ജനകീയമായ പൊതുപ്രവര്‍ത്തനത്തിലൂടെ ലോക ജനതയുടെ തന്നെ അംഗീകാര നേടിയ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: രേഖ രാമചന്ദ്രന്‍ , ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതാക്കളായ എം.കുഞ്ഞികൃഷ്ണന്‍, അഡ്വഃ ബിജു കൃഷ്ണ, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സൂര്യപ്രഭ,രതീഷ് ഒഴിഞ്ഞ വളപ്പ് , രവിന്ദ്രന്‍ , റോഷന്‍, ഭാസ്‌കരന്‍ കെ. , രാജു കെ. വേണുഗോപാലന്‍ നാരായണന്‍ എം.എം, ലക്ഷ്മി എന്നീവര്‍ സംസാരിച്ചു മനോജ് ഉപ്പിലിക്കൈ സ്വാഗതവും സുകുമാരന്‍ ചെമ്മട്ടംവയല്‍ നന്ദിയും പറഞ്ഞു.
