പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജയും ‘സംക്രാന്തി സമാദരം നടന്നു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. സംക്രമ ദിവസം നടത്തുന്ന’സംക്രാന്തി സമാദരം’ ചടങ്ങില്‍ വെച്ച് പുതിയക്കണ്ടം സ്വദേശിയും ചിത്രകാരന്‍ അരവിന്ദാക്ഷന്‍ സദ്ഗമയെ തറവാട്ട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം ആദരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളര്‍ മാളവിക സന്നിഹിതയായിരുന്നു. രാമചന്ദ്രന്‍ പാതിരിക്കുന്ന്, ബാലന്‍ കേളോത്ത്, രമേശന്‍ പുതിയകണ്ടം, ഭരതന്‍ പുതിയകണ്ടം, വിനോദ് പുതിയകണ്ടം എന്നിവര്‍ സംബന്ധിച്ചു. സംക്രമപൂജക്ക് ഭാസ്‌ക്കരന്‍ കല്യാണ്‍ റോഡ്, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, രാജു പാണത്തൂര്‍, മുരളി കല്യാണ്‍ റോഡ്, സുരേഷ് കാസര്‍കോട് , ഉമ സുരേഷ് ഏര്യാല്‍, രാഹുല്‍ കല്യാണ്‍ റോഡ്, ജിഷ്ണു, വിവേക് മേലടുക്കം, ബേബി, ഭവാനി, വാസന്തി, സംക്രമപൂജ സമിതി, മാതൃസമിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!