ചെറുവത്തൂര്‍: റിട്ട. ദിനേശ് ബീഡി കമ്പനി ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചെറുവത്തൂര്‍ മയിച്ചയിലെ വളപ്പില്‍ വീട്ടിലെ കുഞ്ഞിക്കണ്ണന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 മണിയോടെ മയിച്ച പാലത്തിനു സമീപത്താണ് സംഭവം. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണി, കുഞ്ഞിമാണിക്കം, നന്ദിനി, തങ്കമണി . ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
