ഫ്രഞ്ച് കോട്ട തകര്‍ന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

ഡാലസ് : ആദിയോടന്തം ആവേശം നിറച്ച സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍. 2010 ല്‍ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. സ്പാനിഷ് സൂപ്പര്‍ താരം ലമീന്‍ യമാലിനെ ഫ്രഞ്ച് ഡിഫന്‍ഡര്‍ ലുകാസ് ഡെഗ്‌നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മികേല്‍ ഒയര്‍സബാല്‍ ഗോളാക്കിയാണ് സ്‌പെയിന്‍ ആദ്യ ലീഡ് പിടിച്ചത്. ഈ ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് പിന്നിലായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പെഡ്രോ പോറോയാണ് സ്‌പെയിനിന്റെ ലീഡുയര്‍ത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍സിന്റെ മുന്നേറ്റമാണ് കണ്ടത്. സ്പാനിഷ് ബോക്‌സിലേക്ക് തുടര്‍ച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 15-ാം
മിനിറ്റില്‍ പന്തുമായി മുന്നേറാന്‍ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗള്‍ ചെയ്തു
വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ പ്രത്യാക്രമണം നടത്തിയ ഫ്രാന്‍സ്
സ്പാനിഷ് ബോക്‌സില്‍ എത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 20-ാം മിനിറ്റില്‍ ഫ്രഞ്ച് ബോക്‌സിലേക്ക്
മാര്‍ക് കുക്കുറെല്ല നീട്ടി നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ ഓടിക്കയറിയ ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലുകാസ്
ഡെഗ്‌നെ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലാണ് മികേല്‍ ഒയര്‍സബാല്‍ ഗോള്‍ നേടിയത്.

error: Content is protected !!