കാഞ്ഞങ്ങാട്: ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ സംസ്ഥാന നേതൃസ്ഥാനത്ത് 30 വര്‍ഷക്കാലം കര്‍മനിരതനായിരുന്ന നിലേശ്വരത്തെ വിദ്വാന് കെ കെ നായര്‍ക്ക് .നിത്യസ്മാരകമായി ഹോസ്ദുര്‍ഗ് താലുക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലാണ് വിദ്വാന് കെ കെ നായരുടെ സ്മാരകമായി താലൂക്ക് ലൈബ്രറി ഒരുങ്ങുന്നത്.ജൂലൈ20 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ലൈബ്രറി നാടിനസമര്പ്പിക്കും. ജില്ലയിലെ പൂര്‍ണ്ണമായും ശീതീകരിച്ച ആദ്യത്തെ നവീന ഗ്രന്ഥശാല അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സഹധര്‍മിണി യു പി വിമലയും മകള്‍ യു പി രാധികയും കുടുംബവുമാണ് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കിയത്. കാഞ്ഞങ്ങാട് നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ ലൈബ്രറിക്ക് മൂന്നര ലക്ഷം രൂപ പുസ്തകത്തിനായും വകയിരുത്തിയിട്ടുണ്ട്
. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നൂറുകണക്കിന് വായനശാലകളും അതുവഴി പതിനായിരക്കണക്കിന് വായനക്കാരേയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. വടക്കന്‍ കേരളത്തില്‍ അക്ഷരസൂര്യനായി തിളങ്ങിയ സഹകാരിയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സക്രിയവുമായിരുന്നു.
പി എന്‍ പണിക്കരുടെ സന്തത സഹചാരിയായി രുന്ന കാലത്ത് നീലേശ്വരത്തും കാഞ്ഞങ്ങാടും അദ്ദേഹം സ്വന്തം വീട്ടില്‍ പണിക്കരോടൊപ്പം ഉണ്ടും ഉറങ്ങിയും കുന്നും മലകളും പുഴകളും തോടുകളും താണ്ടിയും അലഞ്ഞുനടന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി. 12 വര്‍ഷം പി എന്‍ പണിക്കരോടൊപ്പം കേരള ഗ്രന്ഥശാല സംഘത്തിന്റെ ജോയന്റ് സെക്രട്ടറി, 12 വര്‍ഷം കണ്ട്രോള് ബോര്‍ഡംഗം എന്നീ നിലകളില്‍ മുന്‍നിര നേതാവായി. നീലേശ്വരം സഹകരണ ബേങ്ക് പ്രസിഡന്റ്, പടിഞ്ഞാറ്റം കൊഴുവല്‍ പൊതുജന വായനശാല , ജനത കോ ഓപ്പറേറ്റീവ് സംഘം, കാഞ്ഞങ്ങാട് വനിത കോ ഓപ്പറേറ്റീവ് സംഘം അംബര്‍ ചര്‍ക്ക കേന്ദ്രം എന്നിവയും സ്ഥാപിച്ചു. പുല്ലൂര്‍ ജി യു പി സ്കൂള്‍,പറശ്ശിനിക്കടവ് ഹൈസ്കൂള്‍, നീലേശ്വരം രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി ജോലി ചെയ്തു
