ഗുരുപുരം : നിരന്തരമായി അപകടം മേഖലയായ ഗുരുപുരം മുതല്‍ ഏഴാംമൈല്‍ വരെ
ജനകീയ ശുചീകരണയജ്ഞം നടത്തി.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്,അമ്പലത്തറ പോലീസ് സ്റ്റേഷന്‍ , പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ .സബിത,അമ്പലത്തറ സി. ഐ. ഷാജു എന്നിവര്‍ സംസാരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി .വന്ദന,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വയമ്പ്, പി. സി. സന്ധ്യ, ജനപ്രതിനിധികള്‍ , കോടോം ബേളൂര്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ആസൂത്രണ സമിതി അംഗങ്ങള്‍,ഊര് മൂപ്പന്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇരിയ ജമാഅത്ത് അംഗങ്ങള്‍,ഗുരുപുരം ക്ഷേത്രപ്രതിനിധികള്‍,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,വിവിധ സന്നദ്ധ സേന പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍,സനാതന കോളേജ് എന്‍ എസ് എസ് യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
