മടിക്കൈ കണിച്ചിറയില്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്‍ പുല്ലൂര്‍ മധുരംപാടിയിലെ ഭരതന്റെ വീട് വൈദ്യുതിവകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശിച്ചു

പുല്ലൂര്‍ : മടിക്കൈ കണിച്ചിറയില്‍ വച്ച് കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കിടയില്‍ ഷോക്കേറ്റ് മരിച്ച മാവുങ്കാല്‍ കെഎസ്ഇബി സെക്ഷനിലെ ലൈന്‍മാന്‍ പുല്ലൂര്‍ മധുരംപാടി യിലെ ഭരതന്റെ വീട് സന്ദര്‍ശിച്ച വൈദ്യുതിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഭരതന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ജോലിക്കിടയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, വൈസ് പ്രസിഡണ്ട് ബിപി പ്രദീപ്കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ പി വി സുരേഷ്,ധന്യാ സുരേഷ്, രാജന്‍ പെരിയ, സേവാദള്‍ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ ആര്‍ കാര്‍ത്തികേയന്‍ മണ്ഡലം പ്രസിഡണ്ട് കെ വി ഗോപാലന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു ഭരതന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ജോലിക്കിടയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ പി വി സുരേഷ്,ധന്യാ സുരേഷ്, രാജന്‍ പെരിയ, സേവാദള്‍ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ ആര്‍ കാര്‍ത്തികേയന്‍ മണ്ഡലം പ്രസിഡണ്ട് കെ വി ഗോപാലന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

error: Content is protected !!