മടിക്കൈ കണിച്ചറയില്‍ ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു; പുല്ലൂര്‍ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത് 

മടിക്കൈ : തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. മാവുങ്കാല്‍ സെക്ഷന്‍ കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ പുല്ലൂര്‍ മധുരംപാടി സ്വദേശി ഭരതന്‍ (52) ആണ് മരിച്ചത്. ഇന്നു രാവിലെ മടിക്കൈ കണിച്ചിറപാലത്തിനു സമീപത്താണ് സംഭവം. അരയില്‍ കയര്‍ ബന്ധിച്ചതിനാല്‍ ഷോക്കേല്‍ക്കുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങി. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മധുരംപാടിയിലെ പരേതനായ ടി വി ചന്തന്റെയും കുഞ്ഞമ്മയുടെയും മകനാണ്.

 

error: Content is protected !!