പുരസ്‌കാര തെളിമയില്‍ അര്‍റഹ്‌മയുടെ ‘മികവ് 26’;  അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ആറങ്ങാടി അര്‍റഹ്‌മ സെന്റര്‍ സംഘടിപ്പിച്ച ‘ മികവ് 26’അനുമോദന പരിപാടി ശ്രദ്ധേയമായി. ഉന്നത ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്ലസ് ടു, എസ് എസ് എല്‍ സി, സമസ്ത പൊതുപരീക്ഷ വിഭാഗത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കള്‍ക്ക് കൂടി ആദരവ് നല്‍കിയത് വേറിട്ട കാഴ്ചയായി. അറഹ്‌മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ആധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ രോഹിന്‍ രാജ് കെ എ എസ് മുഖ്യാതിഥിയായി, കൂളിയങ്കാല്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ജൂറൈജ് ഇഷാമി പ്രാര്‍ത്ഥന നടത്തി. ആയിഷ ഫര്‍സാന ടീച്ചര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി പുരസ്‌കാര വിതരണം നടത്തി. മുത്തലിബ് കൂളിയങ്കാല്‍ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ എം പി ജാഫര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രകാശ്, കനിവ് കൊളവയല്‍ ചെയര്‍മാന്‍ സുറൂര്‍ മൊയ്ദു ഹാജി, കോണ്‍ഗ്രസ് നേതാവ് കെ പി ബാലകൃഷ്ണന്‍, എ ഹമീദ് ഹാജി, പി എം അസൈനാര്‍ ഹാജി, യാകൂബ് ആവിയില്‍, അര്‍റഹ്‌മ സെന്റര്‍ ജനറല്‍ കണ്‍വീനര്‍ എ കെ മുഹമ്മദ്, ട്രഷറര്‍ എം കെ റഷീദ്, ടി റംസാന്‍, ടി ഖാദര്‍ ഹാജി, ടി അസീസ്, റഷീദ് തോയമ്മല്‍, ടി അന്തുമാന്‍, മുഹമ്മദ് ഖാസിം ഹാജി, ഇബ്രാഹിം പള്ളിക്കര, ജലീല്‍ കാര്‍ത്തിക, കെ എം മുഹമ്മദ്, ഇ കെ മജീദ്, റഫീഖ് നിലാങ്കര, സി എച്ച് ഇഖ്ബാല്‍ അശ്‌റഫി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, കെ കെ സിറാജ്, ശരീഫ് പാലക്കി ബി കെ ഫൈസല്‍, പി വി അര്‍ഫാന പ്രസംഗിച്ചു. ആക്ടിങ് കണ്‍വീനര്‍ അഷ്‌റഫ് കോട്ടക്കുന്ന് സ്വാഗതവും എം കെ ലത്തീഫ് നന്ദിയും പറഞ്ഞു.

 

error: Content is protected !!