കാഞ്ഞങ്ങാട്: സപര്യ സാം സ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള കര്‍മ്മ ശ്രേഷ്ഠ പുരസ്കാര സമര് പ്പണം നാളെ രാവിലെ 10 മണി കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കും. സപര്യ സംസ്ഥാന തല കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം കെഎസ്ആര്‍ടിസിയുടെ ടൂറിസം സെല്ലായ ബിടിസി കാഞ്ഞങ്ങാടിന് ഗതാഗത ആന്റ് വയോജന വകുപ്പ് മന്ത്രി സി. പി.ജോണ്‍ സമര്‍പ്പിക്കും. കവി ശ്രീകുമാര്‍ കോറോം പ്രാര്‍ഥന ആലപിക്കും. സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പട്ടേന സ്വാഗതം പറയും. പുരസ്ക്കാര സമി തി ചെയര്മാന് സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും സംസ്ഥാന ഗതാഗത, വയോജന വകുപ്പു മന്ത്രി സിപി ജോണ്‍ നിര്‍വ്വഹിക്കും.
പുരസ്കാരം ഏറ്റുവാ ങ്ങുന്നത് ബിടിസി കാഞ്ഞങ്ങാടിനുവേണ്ടി കോ- ഓര് ഡിനേറ്റര് കെ. പ്രദീപ് കുമാറാണ്.
മികച്ച യാത്രാ ഗ്രൂപ്പിനുള്ള ആദരവ് ഏറ്റുവാങ്ങുന്നത് കക്കാട്ടെ പെണ്ണുങ്ങ സംഘത്തിനു വേണ്ടി പ്രസീത മനോജ് ആണ്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി കെ. സത്യനാഥന് പങ്കെടുക്കും.
പുരസ്ക്കാര പരിചയം നടത്തുന്നത് ഇ.വി.ജയകൃ ഷ്ണന്‍(സീനിയര്‍ റിപ്പോര്ട്ടര്മാതൃഭൂമി). പരിപാടിയുടെ ആമുഖഭാഷണം കെ.വി. രാജീവന്. വി.കെ രവീന്ദ്രന് (സി എം പി സെന്‍ട്രല്‍ സെക്രട്ടറിയേറ്റംഗം) അനുഗ്രഹ പ്രസംഗം നടത്തുന്നു.
മംഗള പത്രം വായിക്കുന്നത് ഡോ. ആനന്ദകൃഷ്ണന് എടച്ചേരി( സപര്യ വര്‍ക്കിംഗ് ചെയര്മാന്) ആണ്.
കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡ് ജേതാവ് ഇ.വി.ജയകൃഷ്ണന്, ഒ.വി. വിജയന് സ്മാരക മൈക്രോ ചെറുകഥാ പുരസ്കാരം നേടിയ എഴുത്തുകാരി റോമി ബെന്നി എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
സപര്യ സംസ്ഥാന ട്ര ഷറര്‍ കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ നന്ദി പറയും. പ്രകാശിപ്പിക്കും.
