കല്ലപ്പള്ളിയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി നിവേദനം നല്‍കി

പാണത്തൂര്‍ : രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറെയും, ഡി.എഫ്.ഒയെയും കണ്ടു നിവേദനം സമര്‍പ്പിച്ചു. പ്രദേശത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാടു മൂടി കൂടി കിടക്കുന്ന 200 ഓളം എക്കര്‍ വരുന്ന സ്ഥലത്ത് നിന്നാണ് വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നതെന്നും, അവയെ തടയുന്നതിന് വേണ്ടി സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ മേഖലയില്‍ പുലികള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് പതിവായിരിക്കുകയാണെന്നും സ്‌കൂള്‍ കുട്ടികള്‍ക്കും, വീടുകള്‍ക്കു മുന്നില്‍ കളിക്കുന്ന മറ്റു കുട്ടികള്‍ക്കും ഇവ ഭീഷണിയാണെന്നും പ്രദേശത്തെ ആളുകള്‍ക്ക് ഇവയില്‍ നിന്നും സംരക്ഷണം നല്‍കണമെന്നും ഇതിനായി കല്ലപ്പള്ളിയില്‍ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സ്ഥിരമായി നിയമിക്കണമെന്നും മറ്റും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍തന്നെ കല്ലപ്പള്ളിയില്‍ ഡി.എഫ്.ഓയുടെ സാന്നിധ്യത്തിന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അറിയിച്ചതായി നിവേദക സംഘത്തെ നയിച്ച വാര്‍ഡ് മെമ്പര്‍ ഭവ്യ ജയരാജ്, മൂന്നാം മെമ്പര്‍ കെ.കെ വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളായ നന്ദകുമാര്‍ ബാട്ടാളി, ജയപ്രകാശ് പെരുമുണ്ട, ശ്രീലത വിശ്വനാഥ്, മോഹനന്‍ പാടിക്കൊച്ചി, ദാമോദര പി.ഡി, രാഗേഷ്, ശങ്കര്‍ കമ്മാടി, വിനോദ് കമ്മാടി, പുണ്ടരികാക്ഷ, രത്നാകര, വിശ്വനാഥ, മോഹനചന്ദ്ര എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!