കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുക: എസ്എഫ്‌ഐ വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെയും തുടര്‍ച്ചയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലി എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിന്‍രാജ് പായം ഉദ്ഘാടനം ചെയ്തു.എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അദിനാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവിഷ പ്രമോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം അനുരാജ്, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി കെ മഞ്ജിഷ എന്നിവര്‍ സംസാരിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ. അനുരാഗ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി മിനി സിവില്‍ സ്റ്റേഷന് മുന്‍ വശത്ത് സമാപിച്ചു.

 

error: Content is protected !!