അജാനൂര്‍ കടപ്പുറത്ത് ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കണം: കുറുമ്പാ ഭഗവതി ക്ഷേത്ര സമുദായ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട്
കുറുമ്പാ ഭഗവതി ക്ഷേത്ര സമുദായ സംഘടന ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കി.സര്‍വെകളെല്ലാം പൂര്‍ത്തിയായി പി എം എം എസ് വൈ പദ്ധതിയില്‍ പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിച്ചുവെങ്കിലും അഞ്ചില്‍ പരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയെ കണ്ടത്. 17 കിലോമീറ്റര്‍ പരിധിയില്‍

രണ്ട് ഹാര്‍ബറുകള്‍ ഉണ്ടെന്ന് കാണിച്ചാണ് ഉള്‍പ്പെടുത്താന്‍ അറിയിച്ചത്.ഇത് ഹാര്‍ബര്‍ അല്ലെന്നും പുഴയും കടലും സംഗമിക്കുന്ന പ്രദേശത്തെ പുലിമുട്ട് ആണെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല, മാഹി, അഴീക്കല്‍ എന്ന പ്രദേശങ്ങളില്‍ നിരവധി മത്സ്യ ഹാര്‍ബര്‍ നിലവിലുള്ളപ്പോള്‍ അജാനൂര്‍ കടപ്പുറത്തെ 2000 കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഹാര്‍ബര്‍ ഇല്ലാതെ കടലിനെയാണന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ പി എം എം എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്ന് ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് അ ഭ്യര്‍ഥിച്ചു.ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിനുംനിവേദനം നല്‍കിയിരുന്നു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി വി സുഹാസ്
സ്ഥാനികാന്മാരായ അമ്പാടി കാരണവര്‍, കണ്ണന്‍ കാരണവര്‍, ദണ്ഡന്‍ ആയത്താര്‍ കമ്മിറ്റി അംഗങ്ങളായ ഷാജി, രാജന്‍, ബാബു, വേണു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

 

error: Content is protected !!