കാഞ്ഞങ്ങാട് : സന്നദ്ധ സേവനമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരം കൂട്ടായ്മയിലൂടെ നടത്തുന്ന ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പുതിയ പ്രവര്‍ത്തന വര്‍ഷത്തോടനുബന്ധിച്ച് ഡോക്ടേഴ്‌സ് ഡേ യുടെ ഭാഗമായി ഡോക്ടര്‍മാരെ ആദരിച്ചു. നിരവധി വര്‍ഷമായി ആതുര സേവനമേഖലയില്‍ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഫിസിഷ്യന്‍ ഡോ.കെ പി ശ്രീനാഥ്, യുവ ദന്ത ഡോക്ടര്‍ ടെസ് മോന്‍ തോമസ് എന്നിവരെയാണ് ആദരിച്ചത്. നിയുക്ത പ്രസിഡന്റ് കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത് ആദരവ് നല്‍കി. നാസര്‍ കൊളവയല്‍ ഉപഹാരം കൈമാറി. സെക്രട്ടറി പി പ്രദീപന്‍, ട്രഷറര്‍ എം ഗുല്‍സാര്‍ മുന്‍ പ്രസിഡണ്ട് മാരായ വി വിനോദ് കുമാര്‍, വി കുഞ്ഞമ്പു ക്ലബ്ബ് അംഗങ്ങളായ സി നോജ് തോമസ്, പ്രദീപ് വെജ് എന്നിവര്‍ സംബന്ധിച്ചു.
