കണ്ണൂര്‍: രാജ്യത്തെ സര്‍വ്വകലാശാലകളിലെ കായികമേഖലയുടെ സമഗ്രപരിഷ്കരണത്തിനായി രൂപം നല്കിയ ദേശീയസമിതി അംഗമായി കണ്ണൂര്‍ സര്‍വ്വകലാശാല കായികവിഭാഗം മേധാവി ഡോ. എ. പ്രവീണ്‍ നിയമിതനായി. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പത്ത് കായിക വിദഗ്ദരാണ് സമിതിയിലെ അംഗങ്ങള്‍ സര്‍വകലാശാലാതലത്തില്‍ കായികമേഖലയുടെ സമഗ്രവികസനത്തിനാവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ് ഈ സമിതിക്ക് രൂപം നല്‍കിയത്. സര്‍വ്വകലാശാലാ തലത്തില്‍ പ്രാതിനിധ്യം കുറ വായ കായിക ഇനങ്ങള്‍ കണ്ടെത്തുക, മത്സരഇനങ്ങളുടെ പുനഃപരിശോധന, മത്സര നടത്തിപ്പുക ളുടെ സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്ദ്ദേ ശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയാണ് ക മ്മറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണി വേഴ്സിറ്റിസിന്റെ സൗത്ത് സോണ്‍ കണ് വീനറായി ഡോ. എ. പ്രവീണ്‍ തെരഞ്ഞെ ടുക്കപ്പെട്ടത് അടുത്തിടെയായിരുന്നു. രാജ്യത്തെ സര്‍വ്വകലാശാലാ നയരൂപീകരണത്തിലും, ഭരണപരമായ തീരുമാനങ്ങളിലും കണ്ണൂര്‍ സര്‍വകലാശാല യുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഈ നിയമനം വഴിതു റക്കുമെന്ന് ഡോ. പ്രവീണ്‍ പറഞ്ഞു.
