അഡ്വ. പി . കൃഷ്ണന്‍ നായരെ അനുസ്മരിച്ചു;ആദരസമ്മേളനം നടത്തി

പുല്ലൂര്‍ :പുല്ലൂര്‍ വണ്ണാര്‍ വയല്‍ അഡ്വ പി കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്നഅഡ്വ. പി കൃഷ്ണന്‍ നായരുടെ 62മത് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങില്‍ സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവര്‍ പങ്കെടുത്തു ക
രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സ്മൃതി സംഗമം ചരിത്രകാരനും ഗ്രന്ഥാലയം രക്ഷാധികാരിയുമായ ഡോ. സി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പാള്‍ കെ .എന്‍അരവിന്ദാക്ഷന്‍ മാസ്റ്ററെ ആദരിച്ചു. ഗ്രന്ഥാലയം രക്ഷാധികാരി പി.കുഞ്ഞമ്പു നായര്‍ അരവിന്ദാക്ഷന്‍ മാസ്റ്ററെ ഷാളണിയിച്ചു. ഡോ. സി.ബാലന്‍ ഉപഹാരം കൈമാറി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നും ആലപിക്കുന്ന പ്രാര്‍ത്ഥന ഗാനം ചിട്ടപ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങില്‍ ഡോ. അജയകുമാര്‍ കോടോത്ത് ബ്ലോക്ക് പഞ്ചായത്തംഗം മാടിക്കാല്‍ നാരായണന്‍, പി.കരുണാകരന്‍ നായര്‍,
താലൂക്ക് യൂനിയന്‍ അംഗം രാജന്‍ വിഷ്ണുമംഗലം, അനില്‍ പുളിക്കാല്‍
സൗമ്യ രവീന്ദ്രന്‍എന്നിവര്‍സംസാരിച്ചു. ഗ്രന്ഥാലയത്തിന്റെ പുസ്തക നിധിയിലേക്ക് നല്‍കിയ പുസ്തകങ്ങള്‍ വനിതാവേദി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി

 

error: Content is protected !!