കരിന്തളം:കാലിച്ചാമരത്ത് പ്രൊഫഷണല്‍ നാടകോല്‍സവം സംഘടിപ്പിക്കുന്നു. 1957 ല്‍ സ്ഥാപിതമായ കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല & ഗ്രന്ഥാലയത്തിന്റെ 70-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. ഏഴു പതിറ്റാണ്ടുകാലത്തെ നാടിന്റെ കിതപ്പിനും കുതിപ്പിനും സാക്ഷിയായും അതിന്റെ വെളിച്ചമായും നിലകൊണ്ട് ഈ അക്ഷരാലയത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2026 നവംബര്‍ 21 മുതല്‍ 25വരെ 5 ദിവസക്കാലം കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പ്രഥമ പ്രൊഫഷണല്‍ നാടകോത്സവം കാലിച്ചാമരത്ത് അരങ്ങേറും. നാടകോത്സവത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരി ണയോഗം സെപ്തംബര്‍ 27 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാലിച്ചാമരത്ത് വെച്ച് ചേരും.യോഗത്തില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
