തായന്നൂര്‍: സിപിഎം തായന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനല്‍ ചില്ലുകളും കൊടിമരവും തകര്‍ത്തു. എണ്ണപ്പാറയില്‍ ടൗണിലുള്ള സിഐടിയുവിന്റെയും സിപിഎമ്മിന്റെയും മറ്റു കെടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അക്രമ പരമ്പര അരങ്ങേറിയത്. എണ്ണപ്പാറയിലുളള
സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിന്റെയും ടി കെ. ടി കെ ശ്രീധരന്‍ സ്മാരക ഹാളില്‍ കെട്ടിടത്തിന് നേരെയുമാണ് അക്രമം ഉണ്ടായത്. ഓഫീസിന്റെ എട്ടോളം ജനറല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിക്കുന്നു. തായന്നൂര്‍ ലോക്കല്‍ സെക്രട്ടറി ഇ. ബാലകൃഷ്ണന്‍ അമ്പലത്തറ പോലീസ് പരാതി നല്‍കി. ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
