കാഞ്ഞങ്ങാട്: സാരഥി യു എ ഇ വനിതാ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം റൂവി അപ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്നു.
വനിതാ കമ്മിറ്റി കണ്‍വീനര്‍ സുധാ നാരായണന് അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ സിന്ധു രാജേഷ് സ്വാഗതം പറഞ്ഞു. സിന്ധു രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വനജ ചന്ദ്രന് സാമ്പത്തിക റിപ്പോര്‍ട്ടും
അവതരിപ്പിച്ചു. രക്ഷാധികാരി ഉമാവരന്‍ മടിക്കൈ, പ്രസിഡന്റ് കെ.പി. ചന്ദ്രന്, ജനറല്‍ സെക്രട്ടറിബിജു കെ സി മേലേടത്ത്, നാരായണന് പൂതങ്ങാനം, മുന്‍ രക്ഷാധികാരി ടിവി. മുരളീധരന് , വനിതാ കമ്മിറ്റിയിലെ അംഗങ്ങളും സംസാരിച്ചു . ബാലവേദിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബാലവേദി കണ്‍വീനര്‍ കുമാരി അനുഷാ നാരായണനും കോഡിനേറ്റര്‍ ദിപാ ശ്രീധരനും വിശദീകരിച്ചു. വനജ ചന്ദ്രന് നന്ദി പറഞ്ഞു.ദീപാ ശ്രീധരന് റിട്ടേണിംഗ് ഓഫീസറായി. പുതിയ വനിതാ കമ്മിറ്റി ഭാരവാഹികളായി സിന്ധു രാജേഷ് (കണ്‍വീനര്‍), കാവ്യ രഞ്ചിത്തും ആതിരാ നിജേഷ്
(ജോയിന്റ് കണ്‍വീനര്‍മാര്‍), ധന്യ സുകുമാരന്‍ (ബാലവേദി കോഡിനെറ്റര്‍), കുമാരി അനുഷ നാരായണന്
( ബാലവേദി കണ്‍വീനര്‍), കുമാരി ഗിരിനന്ദ ഗിരീഷ് , മാസ്റ്റര്‍ റിത്യുന് കൃഷ്ണ (ജോയിന്റ് കണ്‍വീനര്‍മാര്‍),
അഖില രോഹിത്ത് (സ്പോര്‍ട്ട് സ് ജോ.കണ്‍വീനര്‍), കുമാരി മധുരിമ ചന്ദ്രന് (ആര്‍ട്ട സ് ജോ.കണ്‍വീനര്‍)
എന്നിവരെ തെരഞ്ഞെടുത്തു. ആതിരാ നിജേഷ് നന്ദി പറഞ്ഞു.
