കാഞ്ഞങ്ങാട്:കൊറോണ കാലത്ത് മുഖാവരണം ധരിക്കാതെ ഭാരത് സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഉത്തരവ് പാലിക്കാതെയും കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം കഠിന തടവിനും ഇരുപതിനായിരം രൂപ അടക്കാനും ശിക്ഷിച്ചു.ആവിക്കര കെ.എം. കെ ക്വാര്‍ട്ടേര്‍സിലെ താമസിക്കുന്ന കെ. ആഷിഖ് (30) കല്ലൂരാവി പഴയക്കടപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസ്‌ക്കര്‍ അലി(32) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു
ശിക്ഷിച്ചത്.
2020 ഏപ്രില്‍ 29 ന് ഉച്ചക്ക് ഒന്നേക്കാല്‍ മണിക്ക് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍ ജംഗ്ഷനില്‍ വെച്ച് അന്നത്തെ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ്
കെ.എല്‍. 60 ക്യു 4202 നമ്പര്‍ പിക്ക് അപ്പ് ഓട്ടോയില്‍ കടത്തിയ ആറു കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.
എസ്.ഐ വേണുഗോപാല്‍,പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ് ,ജയേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. നാരായണന്‍ ,എസ് നിസ്സാം എന്നിവരാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണര്‍ ഗവ: പ്ലീഡര്‍ജി. ചന്ദ്രമോഹന്‍ ,അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി.
