കൊളവയല്‍ സ്വദേശിയെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു

കാഞ്ഞങ്ങാട്: നാലു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. അജാനൂര്‍, കൊളവയലിലെ ഇട്ടമ്മല്‍ കെ എം അഹമ്മദ് അഫ്‌സലി (32)നെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. 2023 മുതല്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഹമ്മദ് അഫ്സല്‍ നാടിന്റെ സമാധാനത്തിനു ഭീഷണിയാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശന്‍, എസ് ഐ ടി നീതു,അസി. സബ് ഇന്‍സ്‌പെക്ടര്‍ എം പ്രകാശന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ് കുമാര്‍, ഇ കെ ധനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

error: Content is protected !!