ചിറ്റാരിക്കാല്‍ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂര്‍ അമ്പേച്ചാലിലെ നാഷണല്‍ ബോര്‍വെല്‍സ് ഉടമ സജേഷാ(35)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6:30ഓടെ ചെമ്മരങ്കയം അമ്പേച്ചാല്‍ ഇറക്കത്തില്‍ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവര്‍ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
