പൗരപ്രമുഖന്‍ സൗത്ത് ചിത്താരിയിലെ സി.പി. കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

ചിത്താരി : ചിത്താരി പുതിയ വളപ്പില്‍ തറവാടിലെ പൗര പ്രമാണിയും പഴകാല വ്യാപാര പ്രമുഖനുമായ
സി.പി. കുഞ്ഞബ്ദുള്ള ഹാജി (87) അന്തരിച്ചു. പഴയകാലത്ത് കാഞ്ഞങ്ങാട് അറിയപ്പെടുന്ന വ്യാപരിയായിരുന്നു.
പരേതനായ പുതിയ വളപ്പില്‍ അഹമ്മദ് ഹാജിയുടയും ദൈനുവിന്റെയും മകനാണ്.
ഭാര്യ: മറിയം (പാലക്കി), മക്കള്‍: സി. പി. സുബൈര്‍ (വാര്‍ഡ് മെമ്പര്‍ ചിത്താരി, ജനറല്‍ സെക്രട്ടറി മുസ്ലിം ലീഗ് ചിത്താരി), സി. പി. ഹാരിസ് വ്യവസായി ഷാര്‍ജ),ദൈനബി, സുഹറ, റസീന, സൗജത്ത്, മരുമക്കള്‍: അബ്ദുള്ള കുഞ്ഞി (ചിത്താരി), മൊയ്ദീന്‍ കുഞ്ഞി, അബ്ദുള്ള (അതിഞ്ഞാല്‍ ), അബ്ദുള്ള (മണിക്കോത്ത്),ഷമീമ, ഹസീന. സഹോദരങ്ങള്‍: ഐസു, സി. പി. അബ്ദുല്‍ റഹിമാന്‍, സി. പി. മൂസ, ഖദീജ, ഫാത്തിമ, കുഞ്ഞാമിന, മറിയം ,
പരേതനായ സി. പി. മുഹമ്മദ് ഹാജി.ഖബറടക്കം ഇന്ന് രാവിലെ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

 

error: Content is protected !!