കാഞ്ഞങ്ങാട്: കെ ജി എന്‍ എ 69 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ആരോഗ്യ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ചാമുണ്ഡികുന്നില്‍ നിന്നും ആരംഭിച്ച ജാഥ സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ ജി എ ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് എത്തിച്ചേര്‍ന്ന ജാഥയെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍സിപ്പല്‍ ചെയര്മാന് വി വി രമേശന്,കെ ജി എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രന് എന്നിവര്‍ സംസാരിച്ചു. പ്രിയേഷ് കാഞ്ഞങ്ങാട്, ശിവജി വെള്ളിക്കോത്ത്, സബീഷ് എന്നിവര്‍ സംബന്ധിച്ചു.കെ ഇ എന്‍ എ ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും കെ പി ദിവ്യ നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്റ്റാന്‍ഡ് പരിസരത്ത് ജാഥ അവസാനിച്ചു.
