കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപകദിനം: കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനം നടത്തി

കാഞ്ഞങ്ങാട് : വ്യാപാരികളുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം പൊതുനന്മ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനത്തിന്റെയും സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെയും ഭാഗമായി വിവിധങ്ങളായ പൊതുനന്മ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ശുചീകരണ പ്രവര്‍ത്തി കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും വ്യാപാരി സമിതി കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്മായ മുഹമ്മദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ സന്ദേശം നല്‍കി. വ്യാപാരി സമിതി ജില്ലാ സെക്രട്ടറി സ്ഥാപകദിന സന്ദേശവും പൊതുനന്മ പ്രവര്‍ത്തനവും വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് സി അനിത, മേഖലാ ഭാരവാഹികളായ മനോജ് കരുവളം, രാജേഷ് കുറുന്തൂര്‍, സുനില്‍ ആവിക്കര, സോണിയ ജോസഫ്, ടി ആര്‍ രാജീവന്‍, പ്രകാശന്‍ നെല്ലിക്കാട്ട് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏരിയ സെക്രട്ടറി കെ വി ദിനേശന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!