കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മേലാങ്കോട് എസി കണ്ണന് നായര്‍ സ്മാരക ഗവണ്മെന്റ് യുപി സ്കൂളിന്റെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വായന വര്‍ഷാചരണത്തിന്റെ തുടക്കവും എഴുത്തുപെട്ടി ഉദ്ഘാടനവും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു. ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും സ്കൂള്‍ വികസന സമിതി ചെയര്‍മാനുമായ അഡ്വ.പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി കുട്ടികളിലെ വായന വളര്‍ത്തുന്നതിനായി അതിയാമ്പൂര് ബാലബോധിനി വായനശാല നടത്തുന്ന വായന പോഷണ പരിപാടി ശേഖരിക്കുന്നതിനായുള്ള എഴുത്തുപെട്ടിയുടെ ഉദ്ഘാടനവും, കോള്‍ വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. മാസംതോറും കുട്ടികള്‍ വായിച്ച പുസ്തകത്തിന്റെ വായനാക്കുറിപ്പ് തയ്യാറാക്കുകയും അവ എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കുകയും വിദഗ്ധ സമിതി പരിശോധിച്ച് മികച്ച കുറിപ്പ് എഴുതിയ കുട്ടികള്‍ക്ക് സമ്മാനം നല്കുന്ന പദ്ധതിയാണ് എഴുത്തുപെട്ടി. ഇതോടൊപ്പം കോള്‍ അവധിക്കാലത്ത് നടത്തിയ കയ്യെഴുത്തു മാസിക, ആസ്വാദനക്കുറിപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഭകളായ അശ്വത്ത് കൃഷ്ണ ആരാധ്യ. എന്‍. വി,മെഹര്‍ പ്രവീണ്‍,ശ്രീമയി. കെ. വി എന്നിവര്‍ക്കുള്ള ഉപഹാരവും, ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എസ്. അദീന ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി പി ശ്രീകല അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വായനശാല സെക്രട്ടറിഎ. കെ. ആല്‍ബര്‍ട്ട്, എം, സീമ,പി. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ബിഞ്ജുഷ മേലത്ത് സ്വാഗതവും, എസ്. ആര്.ജി.കണ്‍വീനര്‍ എസ്. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു
