കണ്ണൂര്‍: ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സബ് ജൂനിയര്‍ അണ്ടര്‍ 17 സംസ്ഥാന വടംവലി മത്സരത്തില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടി കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
മിക്‌സഡ് ടീം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും ജില്ല കരസ്ഥമാക്കി. മിക്സഡ് ടീമംഗം അവന്തിക പി.വി, ബോയ്‌സ് ടീമംഗം ജെറോള്‍ ജോസ്, ഗേള്‍സ് ടീമംഗം ദേവിക ബിജു എന്നിവരെ ബെസ്റ്റ് പ്ലെയറായി തെരഞ്ഞെടുത്തു.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളായ സെന്റ്.ജോസഫ് എച്ച്. എസ്.എസ് കുന്നോത്ത്(11കുട്ടികള്‍) ജി.എച്ച്.എസ്. എസ് പ്രാപ്പൊയില്‍(7കുട്ടികള്‍), സെന്റ്.ജോസഫ് എച്ച്. എസ്.എസ് വായാട്ടുപറമ്പ(6കുട്ടികള്‍), സെന്റ്. ജോസഫ് എച്ച്.എസ്എസ് പേരാവൂര്‍(5കുട്ടികള്‍), സെന്റ്. മേരീസ് എച്ച്. എസ്.എസ് എടൂര്‍ (1കുട്ടി)എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ ടീമംഗങ്ങള്‍ പ്രാപ്പൊയില്‍ സ്‌കൂളിലും,കുന്നോത്ത് സ്‌കൂളിലുമായി നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത് രജിത്ത് കുമാര്‍ കൂത്തുപറമ്പ, മുകേഷ് തട്ടുമ്മല്‍, എന്നിവരായിരുന്നു പരിശീലകര്‍.സുനീഷ് ജോര്‍ജ്, വി ജെ.സിജോ, ഗോപിക ബിജു, അനൂപ് വര്‍ഗീസ് എന്നിവര്‍ മാനേജര്‍മാരായിരുന്നു.
