എംഡി എം എ യും ഗ്ലാസ് ട്യൂബുമായി രണ്ടു പേര്‍ പിടിയില്‍

ചന്തേര : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ സ്‌കൂട്ടറില്‍ കടത്തിയമാരക ലഹരി മരുന്നായ എം ഡി എം എയും ലഹരിമരുന്ന് ഉപയോഗിക്കാന്‍ സൂക്ഷിച്ച ഗ്ലാസ് ട്യൂബുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നീലേശ്വരം കോട്ടപ്പുറം സ്വദേശി അഞ്ചില്ലത്ത് റംഷാദ് (31), അമ്പലത്തറ പാറപ്പള്ളിയിലെ പി. ആഷിഖ് (23) എന്നിവരെയാണ് ചന്തേര എസ്.ഐ എം. അജ്മലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.വ്യാഴാഴ്ച രാത്രി 10.20 മണിക്ക് അച്ചാംതുരുത്തി പാലിച്ചോന്‍ ജംഗ്ഷനില്‍ വെച്ചാണ് മാരക ലഹരി മരുന്നായ 0.047 ഗ്രാം എം ഡി എം എ യും ഗ്ലാസ് ട്യൂബുമായി പ്രതികള്‍ അറസ്റ്റിലായത്. പോലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, വേണുഗോപാല്‍ , നരേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!