അന്താരാഷ്ട്ര യോഗാ ദിനം കാഞ്ഞങ്ങാട് വിപുലമായ ഒരുക്കം:  കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡ് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21 ന് ഉച്ചക്ക് 3 മണിക്ക് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: യോഗ അസോസിയേഷന്‍ ഓഫ് കാസര്‍കോടും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും
കേരളഗ്രാമീണ്‍ ബാങ്ക് മഡിയന്‍ ബ്രാഞ്ചും സംയുക്തമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21 ന് ഉച്ചക്ക് 3 മണിക്ക് യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി 300 ഓളം യോഗ അധ്യാപകര്‍ അണിനിരക്കുന്ന യോഗ പ്രദര്‍ശനവും നടക്കും. ഇതിനൊപ്പം ജില്ലാതല യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പ്രതിഭാധനരായ കുട്ടികള്‍ അവതരിപ്പിക്കുന്ന യോഗ ഡാന്‍സ് ഉണ്ടാകും. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിലേക്കുള്ള യാത്രയില്‍ യോഗയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഈ വേദി, ഒരു ആഘോഷം മാത്രമല്ല, ആരോഗ്യസംസ്‌കാരത്തിന്റെ പ്രഖ്യാപനവുമാകുമെന്നുംപരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുമെന്ന്
ഭാരവാഹികള്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍ പേഴണ്‍ ലതാ ബാലകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എം സേതു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി,
യോഗ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാനകമ്മിറ്റി അംഗം കെ വി ഗണേഷ് , ജില്ലാ സെക്രട്ടറി കെപി പ്രദീപ് കുമാര്‍, ജോയിന്റ് സെക്രട്ടറി പി വി ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം എ.വി.ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!