നീലേശ്വരം: പ്രഭാത നടത്തതിനായി വീട്ടില്‍ നിന്നിറങ്ങിയ മധ്യവയസ്‌കരന്‍ വാഹനം ഇടിച്ചു മരിച്ചു. മടിക്കൈ ചതുര കിണര്‍ കള്ള് ഷാപ്പിനു മുന്നിലെ വണ്ണാന്‍ വീട്ടില്‍ സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പ്രഭാത സവാരി കഴിഞ്ഞ് ചതുര കിണറിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നും ചായ കുടിച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ആലിന്‍ കീഴില്‍ ഭാഗത്തു നിന്നും വന്ന കോഴി വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ശ്യാമള. (കൃഷ്ണ നഴ്‌സിങ്ങ് ഹോം കാഞ്ഞങ്ങാട്). മക്കള്‍: സനീഷ് (തെയ്യം കലാകാരന്‍) സൗമ്യ (പയ്യന്നൂര്‍). മരുമകന്‍:ദിനേശന്‍. സഹോദരങ്ങള്‍: അശോകന്‍ മണക്കാടന്‍, ശാരദ, ബാലാമണി, പരേതയായ ഇന്ദിര.
