ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് ഭാര്യയുടെ പരാതി

കരിന്തളം: ഭര്‍ത്താവിനെ കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കരിന്തളം ഓമച്ചേരിയിലെ ഒ ആതിരയാണ് ഭര്‍ത്താവും കയനി കൊണ്ടോടിയിലെ നാരായണന്റെ മകനുമായ കെ സജിത്തിനെ (39) തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച ജോലിക്ക് പോയി ഉച്ചയ്ക്ക് വീട്ടില്‍ വന്ന് തിരിച്ചു പോയതിനുശേഷം പിന്നീട് ഒരു വിവരവുമില്ല എന്നാണ് ആതിര നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെ 9497980929 എന്ന നമ്പറില്‍ അറിയിക്കുക.

 

error: Content is protected !!