പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ചു; അടൂര്‍ പാണ്ടി ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ ആണ് മരിച്ചത്

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. അടൂര്‍ പാണ്ടി ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മാതാവ്
കല്യോട്ട് തന്നിത്തോട് സ്വദേശിനി ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സഹോദരി ഗോപിക മംഗലാപുരത്ത് പഠിക്കുകയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് 12 മണിയോടെ ബെള്ളച്ചേരിയിലെ വീട്ടില്‍ എത്തിക്കും.

 

error: Content is protected !!