ജീവിതം തീവണ്ടി പോലെ; എന്മോര്‍ എക്‌സ്പ്രസ്സിലെ എസ് 8 കമ്പാര്‍ട്ട്‌മെന്റ്‌റ് ഇവര്‍ക്ക് കുടുംബവീട്

ബാബുകോട്ടപ്പാറ

കാഞ്ഞങ്ങാട്: ദിവസവും രാവിലെ 7 മണിക്ക് മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന എന്മോര്‍ എക്സ്പ്രസ്സിലെ എ സ് 8 കോച്ച് ഒരു കൂട്ടം ആളുകള്‍ക്ക് വെറും കമ്പാര്‍ട്ട്‌മെന്റ്‌റ് മാത്രമല്ല. ‘ഇത് കുടും ബം പോലെയാണ്. മഞ്ചേശ്വരം മുതല്‍ കണ്ണൂര്‍ വരെയുള്ള വിവിധ സ്ഥാപനങ്ങ ളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബിസി നസുകാരും ഡോക്ടര്‍മാരും പോലീസും എ ക്‌സൈസും നഴ്സുമാരും ബാങ്ക് ജീവനക്കാരും അധ്യാപകരും കോടതികളിലെ ജീവനക്കാരും അടങ്ങിയ വലിയൊരു കു ടുംബവീടാണ് എന്മോര്‍ എക്സ്പ്രസ്സിലെ എസ് 8 എന്ന കമ്പാര്‍ട്ട്‌മെന്റ്. വീട്ടിലെ വി ശേഷങ്ങള്‍ പങ്കുവെച്ചും പ്രമോഷനും സ ങ്കടങ്ങളും പങ്കുവെച്ചും എല്ലാവരും ഉണ്ടാ കും.
വീട്ടില്‍ ഒരു കല്യാണം വന്നാല്‍ എല്ലാവരും ഉണ്ടാകും. 14 വര്‍ഷത്തിലധികമായി ഒരു കുടുംബമായി യാത്ര മാറി ഇവര്‍ക്ക് ഇത്. ഈ സൗഹൃദക്കൂട്ടായ്മ അംഗങ്ങളുടെ ജന്മദിനം, പ്രമോഷന്‍, വിരമിക്കല്‍ തുട ങ്ങിയവ ട്രെയിനില്‍ വെച്ച് ആഘോഷിക്കും.

ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴോ സ്ഥലംമാറ്റം കിട്ടി പോകുമ്പോഴും സഹയാത്രികര്‍ ഒരുക്കുന്ന യാത്രയയപ്പുകള്‍ സ ന്തോഷത്തോടൊപ്പം കണ്ണീരണിയുന്ന കാഴ് ചയായി മാറും. ഓടുന്ന ട്രെയിനില്‍ വെച്ച് തന്നെയായിരുന്നു ചടങ്ങ്.പിറന്നാള്‍ കേക്കും, പ്രഭാത ഭക്ഷണം ഒന്നിച്ച് കഴിക്കലും എല്ലാം ഒരുമിച്ചായിരിക്കും. ജോലിയില്‍ നിന്ന് വിരമിച്ചാലും ചിലര്‍ സീസണ്‍ ടിക്കറ്റ് പുതുക്കും. ഇവരെ കാണാന്‍ മാത്രം. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും അധികം ഇല്ലാതിരുന്ന കാലത്ത് തുടങ്ങിയ സൗഹൃദമാണ്. പിന്നീട് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കുടുംബങ്ങളെ കൂടി പരിചയപ്പെട്ടു. ആരെങ്കിലും ലീവ് എടുത്താല്‍ ബാക്കിയുള്ളവര്‍ക്ക് വിഷമമാകും. വര്‍ഷ ത്തില്‍ ഒന്നിച്ചുള്ള ഒന്നിച്ചുള്ള ടൂര്‍ പ്രോഗ്രാം വരെ ഇ വര്‍ സംഘടിപ്പിക്കാറുണ്ട്.

പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥന്‍ പെരിയ താമസിക്കുന്ന സുരേഷ് നായര്‍ക്ക് ഇന്നലെ ട്രെയിനില്‍ വച്ച് യാത്രയയപ്പ് നല്‍കി. നീണ്ട വര്‍ഷത്തെ ട്രെയിന്‍ യാത്രയില്‍ വിവിധ കാലങ്ങളില്‍ എടുത്ത ഗ്രൂപ്പ് ഫോ ട്ടോകളും, യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളും, അടങ്ങിയ ചിത്രങ്ങള്‍ ചേര്‍ത്ത് ‘സ്‌നേഹപൂര്‍വ്വം’ എന്ന് എഴുതിയ ഫ്രെ യിം കൈമാറുമ്പോള്‍ കോച്ച് മുഴുവന്‍ ക യ്യടികളാല്‍ മുഖരിതമായി. 90 ശതമാനം സ്ത്രീകളുമടങ്ങിയ ഈ കൂട്ടായ്മയുടെ ലീഡര്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ യൂസഡ് കാര്‍ ഷോറൂം ഉടമ പെരിയ സ്വദേശി മുരളീധരന്‍ നായരാണ്.

 

error: Content is protected !!